സന്തുലിത - അസന്തുലിത - ബലങ്ങൾ

സന്തുലിത- അസന്തുലിത ബലങ്ങൾ

പഠനേട്ടങ്ങൾ

1. അസന്തുലിത- സന്തുലിത ബലങ്ങളുടെ സവിശേഷതകൾ മനസിലാക്കുന്നു.
2. സന്തുലിത- അസന്തുലിത ബലങ്ങൾ അനുഭവപ്പെടുന്ന സന്ദർഭങ്ങൾ കണ്ടെത്തി വിശദീകരിക്കാൻ സാധിക്കുന്നു.
 
പാംഭാഗം

ബലം
ഒരു വസ്തുവിന്റെ ആവർത്തിക്കോ ആകൃതിക്കോ വലുപ്പത്തിനോ വ്യാപ്തത്തിനോ നിശ്ചലാവസ്ഥക്കോ ചലന അവസ്ഥയ്ക്കോ  മാറ്റം വരുത്തുകയോ അതിനുള്ള പ്രവണത ഉളവാക്കുകയോ ചെയ്യുന്നത് എന്താണ് അതാണ് ബലം.

ബലങ്ങളെ രണ്ടായി തരം തിരിക്കാം.
സന്തുലിത ബലം , അസന്തുലിത ബലം

സന്തുലിത ബലം

ഒരു വസ്തുവിൽ അനുഭവപ്പെടുന്ന ആകെ ബലം അഥവാ പരിണിത ബലം പുജ്യമെങ്കിൽ പ്രയോഗിക്കപ്പെട്ട ബലങ്ങളെ സന്തുലിത ബലങ്ങളെന്നു പറയുന്നു.

സന്തുലിത ബലങ്ങൾക്ക്  നിശ്ചലാവസ്ഥയിലുള്ള വസ്തുക്കളെ ചലിപ്പിക്കാനോ, ചലനാവസ്ഥയിലുള്ള വസ്തുവിനെ നിശ്ചലമാക്കാനോ കഴിയില്ല.
പരിണിത ബലം = 300+(-300) = 0





അസന്തുലിത ബലം

ഒരു വസ്തുവിൽ  അനുഭവപ്പെടുന്ന ആകെ ബലം പൂജ്യത്തിന് തുല്യമല്ലെങ്കിൽ, പ്രയോഗിക്കപ്പെട്ട ബലങ്ങളെ അസന്തുലിത ബലങ്ങൾ എന്ന് പറയുന്നു.







എന്നാൽ എല്ലാ അസന്തുലിത ബലങ്ങളും ചലനമുണ്ടാക്കുന്നില്ല.
ആന്തരികബലങ്ങൾക്ക് വസ്തുവിനെ ചലിപ്പിക്കാൻ കഴിയില്ല.

ആന്തരിക ബലം



ഒരു വസ്തു ചലിക്കണമെങ്കിൽ  അസന്തുലിത ബാഹ്യബലം ആ വസ്തുവിൽ പ്രയോഗിക്കപ്പെടണം.
അസന്തുലിത ബാഹ്യബലം


സന്തുലിത ബലം

പരിണത ബലം=0




അസന്തുലിത ബലം

പരിണത ബലം=50+50=100N

പരിണത ബലം=80-40=40N



വീഡിയോയിലൂടെ പഠിക്കാം










PPT



ഉപസംഹാരം

ഒരു വസ്തുവിൽ അനുഭവപ്പെടുന്ന ആകെ ബലം അഥവാ പരിണിത ബലം പുജ്യമെങ്കിൽ പ്രയോഗിക്കപ്പെട്ട ബലങ്ങളെ സന്തുലിത ബലങ്ങളെന്നു പറയുന്നു. പൂജ്യത്തിന് തുല്യമല്ലെങ്കിൽ, പ്രയോഗിക്കപ്പെട്ട ബലങ്ങളെ അസന്തുലിത ബലങ്ങൾ എന്ന് പറയുന്നു. 
എന്നാൽ എല്ലാ അസന്തുലിത ബലങ്ങളും ചലനമുണ്ടാക്കുന്നില്ല.
ഒരു വസ്തു ചലിക്കണമെങ്കിൽ  അസന്തുലിത ബാഹ്യബലം ആ വസ്തുവിൽ പ്രയോഗിക്കപ്പെടണം.



ഉത്തരം കണ്ടെത്താം




   


സന്തുലിത - അസന്തുലിത - ബലങ്ങൾ

സന്തുലിത- അസന്തുലിത ബലങ്ങൾ പഠനേട്ടങ്ങൾ 1 . അസന്തുലിത- സന്തുലിത ബലങ്ങളുടെ സവിശേഷതകൾ മനസിലാക്കുന്നു. 2. സന്തുലിത- അസന്തുലി...